ഐ.എം.ഐ സലാല: കെ. ഷൗക്കത്തലി മാസ്റ്റർ പ്രസി., ജെ. സാബുഖാൻ ജന.സെക്ര
text_fieldsകെ. ഷൗക്കത്തലി മാസ്റ്റർ, ജെ. സാബുഖാൻ, കെ.പി.
അർഷദ്, കെ.ജെ. സമീർ
സലാല: ഐ.എം.ഐ സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ. ഷൗക്കത്തലി മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും കെ.ജെ. സമീർ സെക്രട്ടറിയുമാണ്. കെ.പി. അർഷദാണ് ഫൈനാൻസ് സെക്രട്ടറി . ജി.സലിം സേട്ട് വൈസ് പ്രസിഡന്റാണ്. കേന്ദ്ര ഭാരവാഹികളെ കൂടാതെ കെ.എം.ഹാഷിം, കെ. മുഹമ്മദ് സാദിഖ്, മുസ്അബ് ജമാൽ, മൻസൂർ വേളം, സജീബ് ജലാൽ, കെ. സൈനുദ്ദീൻ, സലാഹുദ്ദീൻ, അബ്ദുല്ല മുഹമ്മദ്, ഫഹീം മങ്കട, ഫസ്ന അനസ്, റജീന, മദീഹ ഹാരിസ്, തസ്റീന ഗഫൂർ എന്നിവരും കേന്ദ്ര സമിതിയംഗങ്ങളാണ്. വിവിധ വകുപ്പ് കൺവീനർമാരെയും, ഏരിയ, യൂനിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഐഡിയൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് ടി.മുഹമ്മദ് വേളം നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

