Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2024 8:49 AM IST Updated On
date_range 27 March 2024 8:49 AM ISTവനിതകൾക്കായി ഐ.എം.ഐ സലാല ഇഫ്താർ സംഗമം
text_fieldsbookmark_border
camera_alt
ഐ.എം.ഐ സലാല വനിത വിഭാഗം ഒരുക്കിയ വനിത ഇഫ്താറിൽ വാഹിദ ഷൗക്കത്തലി
റമദാൻ സന്ദേശം നൽകുന്നു
സലാല: ഐ.എം.ഐ സലാല വനിതകൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന ഇഫ്താറിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള വനിതകൾ സംബന്ധിച്ചു. ഐ.എം.ഐ വനിത വിഭാഗം പ്രസിഡന്റ് റജീന സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. വാഹിദ ഷൗക്കത്തലി റമദാൻ സന്ദേശം നൽകി. ഹഫ്സ നാസർ, ഹേമ ഗംഗാധരൻ, ഹ്യദ്യ എസ്. മേനോൻ, സമീറ സിദ്ദീഖ്, സൗമ്യ സനാതനൻ, പ്രിയ സുനിൽ, തസ്റീന ഗഫൂർ, നസ്റിയ തങ്ങൾ, ആമിന ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. മദീഹ ഹാരിസ്, ആയിശ അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി. ഐ.എം.ഐ പുരുഷന്മാർക്കയി നേരത്തെ സൗഹൃദ ഇഫ്താർ ഒരുക്കിയിരുന്നു. വിവിധ ഏരിയകളിൽ പുരുഷ-വനിത സംയുക്ത ഇഫ്താറുകളും നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

