സൗഹൃദവിരുന്നൊരുക്കി ഐ.എം.ഐ സലാല സൗഹൃദ ഇഫ്താർ
text_fieldsഐ.എം.ഐ സലാല സംഘടിപ്പിച്ച സമൂഹ ഇഫ്താർ
സലാല: സലാലയിലെ വിവിധ സാമൂഹ്യ- രാഷ്‌ട്രീയ സംഘടനകളെയും മത നേതാക്കളെയും പങ്കെടുപ്പിച്ച് ഐ.എം.ഐ സലാല സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. നേതാക്കൻമാരുടേയും പൗരപ്രമുഖരുടേയും സൗഹൃദസംഗമത്തിനു വഴിതുറന്ന ഇഫ്താർ സ്നേഹപ്രകടനങ്ങളുടെ വേദികൂടിയായി. ഐഡിയൽ ഹാളിൽ സുഹൃദ് സംഗമത്തോടുകൂടി ആരംഭിച്ച് ഇഫ്താർ വിരുന്നിൽ ഐ.എം.ഐ പ്രസിഡണ്ട് കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ദോഫാർ യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ റമദാൻ സന്ദേശം നൽകി.
കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഫാദർ ഫിലിപ്പ് ജോൺ, ദീപക് പഠാങ്കർ ,ഡോ. അബൂബക്കർ സിദ്ദിഖ്, വി.പി.അബ്‌ദുസലാം ഹാജി, റസൽ മുഹമ്മദ്, അബ്‌ദുൽ ഹമീദ് ഫൈസി എന്നിവർ ആശംസകൾ നേർന്നു. ഈ വർഷം ഏകദേശം 15 വിവിധ ഇഫ്‌താറുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളതായി ഐ.എം.ഐ ജനറൽ സെക്രട്ടറി ജെ. സാബുഖാൻ പറഞ്ഞു. സ്റ്റുഡൻസിനും, ടീൻസിനും, യൂത്തിനും, ഫാമിലിക്കും, വനിതകൾക്കുമായി ഇഫ്താറുകളുണ്ടാകും. തുംറൈത്ത്, സനായ്യ, ന്യൂ സലാല, സെൻ്റർ, നമ്പർ 5 തുടങ്ങി വിവിധ ഏരിയകളിലും ഇഫ്‌താർ ഒരുക്കും. ജി.സലീം സേട്ട്, സമീർ കെ.ജെ, മൻസൂർ വേളം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

