െഎ.എം.െഎ സലാല 12 കോവിഡ് ബെഡുകൾ കൈമാറി
text_fieldsകോവിഡ് ബെഡ് പദ്ധതിക്കുള്ള ചെക്ക് പീപ്ൾസ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൈമാറുന്നു
സലാല: കേരളത്തിലെ കോവിഡ് ചികിത്സക്കായി പീപ്ൾസ് ഫൗണ്ടേഷൻ പ്രമുഖ ഹോസ്പിറ്റലുകളുമായി ചേർന്ന് നടപ്പാക്കുന്ന കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി ഐ.എം.ഐ സലാല ഉദാരമതികളുടെ സഹായത്തോടെ 12 ബെഡുകൾക്കുള്ള തുക സമാഹരിച്ച് കൈമാറി. വെൻറിലേറ്റർ, ഓക്സിജൻ സൗകര്യങ്ങളടക്കമുള്ള ഒരു ബെഡിന് ഒരു ലക്ഷം രൂപയാണ് ഏകദേശ ചെലവ് . 12 ബെഡുകൾക്കായി 12 ലക്ഷത്തിലധികം രൂപയാണ് ഐ.എം.ഐ സമാഹരിച്ചത്.
കോഴിക്കോട് പീപ്ൾസ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ.എം.ഐ കൂടിയാലോചന സമിതി അംഗം ഷജിൽ ബിൻ ഹസൻ, മുതിർന്ന പ്രവർത്തകൻ എ.ആർ. ലത്തീഫി എന്നിവർ ചേർന്ന് പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.കെ. മുഹമ്മദലിക്ക് ചെക്ക് കൈമാറി. എൻ.എം. അബ്ദുൽ റഹ്മാൻ, ഉമർ ആലത്തൂർ, ഹമീദ് സാലിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പദ്ധതി നടത്തിപ്പിനായി സംഭാവനകൾ നൽകിയ സുമനസ്സുകൾക്ക് ഐ.എം.ഐ സലാല പ്രസിഡൻറ് സലിം സേട്ട് നന്ദി അറിയിച്ചു. കൺവീനർ കെ. സൈനുദ്ദീൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

