ഐ.എം.ഐ സലാലയിൽ മീലാദ്-ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsഐ.എം.ഐ സലാലയിൽ സംഘടിപ്പിച്ച മീലാദ്-ഓണം സൗഹൃദ സംഗമം ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: ഐ.എം.ഐ സലാലയിൽ മീലാദ്-ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഡോ.നിസ്താർ, ഡോ. ഹൃദ്യ എസ്. മേനോൻ, എ.പി. കരുണൻ, രവീന്ദ്രൻ നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു. ഒരുമിച്ചിരിക്കാനുള്ള അവസരങ്ങൾ വിരളമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം സൗഹൃദ സംഗമങ്ങളുടെ പ്രസക്തി വളരെ വലുതാണെന്ന് പ്രസംഗകർ പറഞ്ഞു.
സമൂഹത്തിൽ വെറുപ്പിന്റെ വിത്തുകൾ വിതച്ചു കൊണ്ടിരിക്കുന്നവരെ ചെറുക്കാൻ ഇത്തരം ബോധപൂർവമായ ശ്രമങ്ങൾക്ക് സാധിക്കുമെന്ന് സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാചകൻ മദീനയിൽ നടപ്പിൽ വരുത്തിയ നീതിയിലധിഷ്ടിതമായ സാമൂഹിക ക്രമവും മനുഷ്യരെല്ലാവരുമൊന്നുപോലെ എന്ന മഹാബലിയുടെ പൗരാണിക കേരളീയ സങ്കൽപവും തമ്മിൽ സമാനതകളേറെയാണെന്ന് സമാപന സന്ദേശത്തിൽ അധ്യക്ഷൻ പറഞ്ഞു. വഫ സാദിഖിന്റെ പ്രാർത്ഥന ആലാപനത്തോടെ തുടങ്ങിയ പരിപാടിയിൽ ജി. സലീം സേട്ട് സ്വാഗതവും ഫസ്ന അനസ് നന്ദിയും പറഞ്ഞു.
വി.അയ്യൂബ്, കെ.ജെ. സമീർ, സജീബ് ജലാൽ, മൻസൂർ വേളം, മദീഹ ഹാരിസ്, തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

