ഐ.എം.എഫ് സംഘം ഒമാനിൽ
text_fieldsമസ്കത്ത്: അന്താരാഷ്ട്ര നാണയ നിധി സംഘത്തിന്റെ (ഐ.എം.എഫ്) ഒമാൻ സന്ദർശനത്തിന് തുടക്കമായി. ഐ.എം.എഫ് സംഘം സി.ബി.ഒ, ധനകാര്യ മന്ത്രാലയം, മറ്റു സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവരിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തും.
സന്ദർശനം മേയ് 29 വരെ തുടരും. ഐ.എം.എഫിന്റെ ആർട്ടിക്കിൾസ് ഓഫ് എഗ്രിമെന്റ് അനുസരിച്ച് നടത്തുന്ന പതിവ് കൺസൾട്ടേഷനുകളുടെ ഭാഗമാണ് ഈ സന്ദർശനം.
ധനകാര്യ മന്ത്രാലയവുമായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) ആണ് ഇത് സംഘടിപ്പിക്കുന്നത്. വളരുന്ന ആഗോള പ്രവണതകളുടെയും വ്യാപാര ചലനാത്മകതയുടെയും വെളിച്ചത്തിൽ നിലവിലെ സാമ്പത്തിക, ധനകാര്യ സംഭവവികാസങ്ങളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
വിവിധ സാമൂഹിക സാമ്പത്തിക സംഭവവികാസങ്ങൾ, ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ സാമ്പത്തിക പ്രകടനത്തിലും വ്യാപാരത്തിലും ചെലുത്തുന്ന സ്വാധീനം തുടങ്ങിയ പ്രധാന വിഷയങ്ങളും ഒമാനിലെ തുടർച്ചയായ സാമ്പത്തിക, പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും യോഗങ്ങളിൽ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

