റുസ്താഖിലെ ഇമാം അസ്സാൻ ബിൻഖൈസ് മസ്ജിദ് പ്രാർഥനക്കായി തുറന്നു
text_fieldsമസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നിർമാണം പൂർത്തിയായ ഇമാം അസ്സാൻ ബിൻ ഖൈസ് മസ്ജിദ് പ്രാർഥനക്കായി തുറന്നുകൊടുത്തു.
ഔഖാഫ്, മതകാര്യമന്ത്രി ഡോ. മുഹമ്മദ് ബിൻ സഈ അൽ മാമാരിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച മസ്ജിദ് തുറന്നത്. മതപരവും വാസ്തുവിദ്യാപരവുമായ ഒരു സവിശേഷ കൂട്ടിച്ചേർക്കലാണ് പള്ളി. ഏകദേശം 3500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കെട്ടിടം, പാർക്കിങ് ഉൾപ്പെടെ മൊത്തം ഭൂവിസ്തൃതി ഏകദേശം 10,000 ചതുരശ്ര മീറ്ററാണ്. ആന്തരിക, ബാഹ്യ പ്രാർഥനാ ഹാളുകളിലായി ഏകദേശം 1000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. അതേസമയം വനിത പ്രാർഥനാ ഹാളിൽ 150 പേർക്കും പങ്കെടുക്കാം.
4,00,000 റിയാലിലധികം ചെലവിലാണ് മസ്ജിദ് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് സേവനം നൽകുന്നതിനും മതപരവും ശാസ്ത്രീയവുമായ റഫറൻസുകൾ നൽകുന്നതിനുമായി ലൈബ്രറി, മീറ്റിങ്-കൺസൾട്ടേഷൻ സെന്ററായി പ്രവർത്തിക്കാൻ മുകളിലത്തെ നിലയിൽ ജനറൽ കൗൺസിൽ, ഒരു അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, ഇമാമിനും പരിചാരകർക്കും വേണ്ടിയുള്ള മുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മനോഹരമായ ഒരു വാസ്തുവിദ്യാ രൂപകൽപനയും വിശാലമായ പാർക്കിങ് സ്ഥലങ്ങളുമുള്ള പൂർണമായും അടച്ചിട്ട മതിലിനാൽ ചുറ്റപ്പെട്ടതാണ് പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

