ഐ.എം.എ നെടുമ്പാശ്ശേരി എൻ.ആർ.ഐ ശാഖ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsഐ.എം.എ നെടുമ്പാശ്ശേരി എൻ.ആർ.ഐ ശാഖയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികൾ
മുഖ്യാതിഥി ഐ.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവനോടൊപ്പം
മസ്കത്ത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നെടുമ്പാശ്ശേരി എൻ.ആർ.ഐ ശാഖയുടെ 2023-24ലെ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്രൗൺ പ്ലാസയിൽ നടന്നു. മുഖ്യാതിഥി ഐ.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ ഇൻസ്റ്റലേഷൻ നടപടികൾക്ക് നേതൃത്വം നൽകി.
ശാഖ പ്രസിഡന്റായി ഡോ.രാജീവ് സണ്ണിയും സെക്രട്ടറിയായി ഡോ. രാജേഷ് ഈപ്പനും ട്രഷററായി ഡോ. വിനോദ് രാജനും ചുമതലയേറ്റു. ഡബ്ല്യു.ഐ.എം.എയുടെ ചെയർപേഴ്സനായി ഡോ.ബീനയെ നാമനിർദ്ദേശം ചെയ്തു. ഐ.എം.എ നെടുമ്പാശ്ശേരിയുടെ 10ാം വാർഷികത്തോടനുബന്ധിച്ച് മുൻകാല പ്രസിഡന്റുമാരെ ആദരിച്ചു. അംങ്ങൾക്ക് അത്താഴവിരുന്നും ഒരുക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

