ദാഹിറയിലെ അനധികൃത കിണർ നിർമാണം; നടപടിയെടുത്തു
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ അനധികൃത കിണർ നിർമാണത്തിനെതിരെ നടപടിയുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. പെരുന്നാൾ അവധിക്കാലത്ത് പരിശോധന നടത്തി രണ്ട് കിണറുകളുടെ നിർമാണം തടഞ്ഞു.
ഇബ്രി വിലായത്തിലെ ലൈസൻസില്ലാത്ത കിണർ കുഴിക്കുന്നത് വ്യാപകമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്സ് കൺട്രോൾ ഡിപ്പാർട്മെന്റ് കണ്ടെത്തിട്ടുണ്ട്. നിർമാണത്തിനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ ആരംഭിച്ചതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലൈസൻസ് ഇല്ലാതെ കിണർ കുഴിച്ചാൽ 2000 റിയാൽ പിഴയും ഒരു വർഷം തടവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

