സലാലയിലെ അനധികൃത മരം മുറി; മൂന്ന് ടൺ തടി കണ്ടുകെട്ടി
text_fieldsമസ്കത്ത്: അനധികൃത മരം മുറിക്കെതിരെ നടപടിയുമായി പരിസ്ഥിതി അതോറിറ്റി. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് സലാലയിലെ വിലായത്തിലെ അർസാത് സമതലത്തിൽമരം വിൽക്കുന്ന 17 അനധികൃത സൈറ്റുകൾക്കെതിരെ നടപടിയെടുത്തു. മൂന്ന് ടൺ തടി കണ്ടുകെട്ടി. വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള നിയമവിരുദ്ധമായ മരംമുറിക്കൽ തടയുന്നതിനും സസ്യവിഭവങ്ങളുടെ ചൂഷണം തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
പരിസ്ഥിതി അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയില്ലാതെ മരംമുറിക്കുന്നതിനും കരി കയറ്റുമതി ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിന്റെ പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

