നിയമവിരുദ്ധ ഇന്റർനെറ്റ് സേവനം; പരിശോധനയുമായി ‘ട്രാ’
text_fieldsമസ്കത്ത്: നിയമവിരുദ്ധമായി ഇന്റർനെറ്റ് സേവനങ്ങൾ വിതരണം ചെയ്യുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റുവർക്കുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ഒമാനിലുടനീളം ഫീൽഡ് പരിശോധനകൾ ആരംഭിച്ചു.
ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ സുരക്ഷ, സ്ഥിരത, ഗുണനിലവാരം എന്നിവ സംരക്ഷിക്കുകയാണ് നടപടികളുടെ ലക്ഷ്യം.
ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങൾ ലംഘിക്കുകന്നതിനുപുറമേ വിവര സുരക്ഷക്കും നെറ്റ് വർക്ക് സമഗ്രതക്കും ഗുരുതര അപകടസാധ്യത സൃഷ്ടിക്കുന്ന അനധികൃത വയർലെസ് കമ്യൂണിക്കേഷൻ നെറ്റ് വർക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനകൾ നടത്തുന്നതെന്ന് ‘ട്രാ’ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

