Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം: 43 വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടിച്ചെടുത്ത ബോട്ടുകളിലൊന്ന്
Listen to this Article
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട 43 വിദേശികളെ അധികൃതർ അറസ്റ്റ് ചെയ്തു. 15 മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സദ വിലായത്ത് നിയാബത്ത് ഹാസിക്കിനോട് ചേർന്നുള്ള കടലിലായിരുന്നു വിദേശികളായ തൊഴിലാളികൾ ലൈസൻസില്ലാതെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ, ഫിഷറീസ്, വാട്ടർ റിസോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

