Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനെ​യ്​​മീ​ൻ...

നെ​യ്​​മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ 15 മു​ത​ൽ വി​ല​ക്ക്​

text_fields
bookmark_border
നെ​യ്​​മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ 15 മു​ത​ൽ വി​ല​ക്ക്​
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​ഭാ​ഗ​ത്തു​നി​ന്ന് ചെ​റി​യ​ നെ​യ്​​മീ​ൻ (അ​യ​ക്കൂ​റ) പി​ടി​ക്കു​ന്ന​തി​ന്​ ഈ ​മാ​സം 15 മു​ത​ൽ വി​ല​ക്ക്. ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ നി​രോ​ധ​നം ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റെ ജ​ന​പ്രി​യ​മാ​യ മീ​നി​ന്‍റെ പ്ര​ജ​ന​ന​കാ​ലം പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

65 സെൻറി​മീ​റ്റ​റി​ൽ കു​റ​ഞ്ഞ വ​ലു​പ്പ​മു​ള്ള മീ​നു​ക​ൾ പി​ടി​ക്കു​ന്ന​തി​നാ​ണ്​ വി​ല​ക്കു​ള്ള​ത്. നി​ശ്ചി​ത വ​ലു​പ്പ​ത്തി​ലും കു​റ​ഞ്ഞ മീ​നു​ക​ൾ വ​ല​യി​ൽ​പെ​ട്ടാ​ൽ അ​തി​വേ​ഗം ക​ട​ലി​ൽ തി​രി​ച്ചി​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു. ഈ ​ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നെ​യ്മീ​ൻ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മെ​ല്ലാം നി​രോ​ധ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും. വി​ല​ക്ക്​ ലം​ഘി​ക്കു​ന്ന​വ​ർ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ സ​മാ​ന​മാ​യ നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും വൈ​കാ​തെ നി​രോ​ധ​ന ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal fishingoman
News Summary - illegal fishing
Next Story