Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അനധികൃത പ്രവേശന വീഡിയോ പഴയത്: ആർ.ഒ.പി

text_fields
bookmark_border
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അനധികൃത പ്രവേശന വീഡിയോ പഴയത്: ആർ.ഒ.പി
cancel

മസ്‌കത്ത്: ഒമാനിലേക്ക് നിരവധി പേർ അനധികൃതമായി പ്രവേശിക്കുന്നതായി അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോ ആർ.ഒ.പി പരിശോധിക്കുകയും, സംഭവം 2024ൽ നടന്നതാണെന്നും അന്നുതന്നെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ വസ്തുതയും ആധികാരികതയും പരിശോധിക്കണമെന്ന് ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഔദ്യോഗിക വിവരങ്ങൾക്കും വാർത്തകൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal entry video circulating on social media is old: ROP
Next Story