Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനധികൃത പിരിവ്:...

അനധികൃത പിരിവ്: കഴിഞ്ഞവർഷം 67 കേസ്

text_fields
bookmark_border
അനധികൃത പിരിവ്: കഴിഞ്ഞവർഷം 67 കേസ്
cancel

മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം ഔദ്യോഗിക അനുമതിയില്ലാതെ ധനസമാഹരണം നടത്തിയ 67 സംഭവങ്ങൾ കണ്ടെത്തിയതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഇത്തരം അനധികൃത പിരിവുകളിലൂടെ ഏകദേശം 30,000 ഒമാനി റിയാൽ സമാഹരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മസ്‌കത്ത് ഗവർണറേറ്റിലാണ്; 20 കേസുകൾ. എന്നാൽ, തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഇത്തരത്തിലുള്ള ഒരു നിയമലംഘനവും റിപ്പോർട്ട് ചെയ്തിട്ടില്ല.

പൊതുജനങ്ങളിൽ നിന്നുള്ള ധനസമാഹരണം നിയന്ത്രിക്കുന്നതിനായി പുറപ്പെടുവിച്ച മന്ത്രാലയ നിയമം (മിനിസ്റ്റീരിയൽ റസലൂഷൻ No. 336/2024) അനുസരിച്ചാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ധനസമാഹരണ കാമ്പയിനുകളുടെ നിയമസാധുത ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായി വ്യക്തമായ മാർഗനിർദ്ദേശങ്ങളാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.

നിയമപരമായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casescollectionIllegal
News Summary - Illegal collection: 67 cases last year
Next Story