Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീബിൽ അനധികൃത കന്നുകാലി വിപണനത്തിന് വിലക്ക്

text_fields
bookmark_border
സീബിൽ അനധികൃത കന്നുകാലി വിപണനത്തിന് വിലക്ക്
cancel

മസ്കത്ത്: വരാനിരിക്കുന്ന ബലിപെരുന്നാൾ പ്രമാണിച്ച് സീബ് വിലായത്തിൽ അനധികൃതമായി കന്നുകാലികളെയും ബാർബിക്യു സാമഗ്രികളും വിൽക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. അംഗീകൃത കന്നുകാലി ചന്തകൾക്ക് പുറത്ത് കന്നുകാലികളെ വിൽക്കുന്നതും, വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ബാർബിക്യു, സ്കേവേഴ്സ് എന്നിവ വിൽക്കുന്നതും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

പെരുന്നാൾ കാലത്തെ താൽക്കാലിക വാണിജ്യ പ്രവർത്തനങ്ങൾ കൃത്യമായി നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും മറ്റുമായാണ് ഈ മുൻകരുതൽ നടപടി. നിയമലംഘനങ്ങൾ ഒഴിവാക്കാൻ സ്വദേശികളും വിദേശികളുമായ മുഴുവൻ താമസക്കാരും അധികൃതർ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക മാർക്കറ്റുകളെ മാത്രം ആശ്രയിക്കണമെന്ന് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു. ശുചിത്വവും ആരോഗ്യ സുരക്ഷയും മുൻനിർത്തി മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal cattle trading banned in Sibil
Next Story