മസ്കത്ത്: ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ മൂന്നുദിവസത്തെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി ഒമാനിലെത്തുന്ന സീസിക്കായി ഒൗദ്യോഗിക സ്വീകരണ പരിപാടി ഒരുക്കിയിരുന്നു. പ്രസിഡൻറിെൻറ മോേട്ടാർകേഡ് മസ്കത്ത് ഗേറ്റിലെ സ്വീകരണ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ സുൽത്താൻ ഖാബൂസ് ബിൻ സൈദ് സ്വീകരിച്ചു. വിവിധ മന്ത്രിമാരും സുൽത്താന് ഒപ്പമുണ്ടായിരുന്നു. തുടർന്ന്, സുൽത്താനും ഇൗജിപ്ത് പ്രസിഡൻറും ഒരുമിച്ചുള്ള മോേട്ടാർകേഡ് കുതിരപ്പട്ടാളത്തിെൻറ അകമ്പടിയോടെ അൽആലം കൊട്ടാരത്തിലേക്ക് നീങ്ങി. റോയൽ ഗാർഡ് ഒാഫ് ഒമാെൻറ സംഗീതത്തിന് പുറമെ അതിഥിക്കുള്ള ആദരസൂചകമായി 21 ആചാരവെടികളും മുഴങ്ങി. ഇരുനേതാക്കളും ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ പരസ്പരം പരിചയപ്പെട്ടു. തുടർന്ന് ചർച്ചക്കായി ഇരുവരും ഹാളിനുള്ളിലേക്ക് നീങ്ങി.
നേരത്തേ റോയൽ വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദിെൻറയും വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയുടെയും നേതൃത്വത്തിലാണ് സീസിയെയും സംഘത്തെയും സ്വീകരിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇൗജിപ്ത് പ്രസിഡൻറിെൻറ സന്ദർശനത്തിെൻറ ഭാഗമായി ഒരുക്കിയിട്ടുള്ളത്. മസ്കത്ത് വിമാനത്താവളത്തിനും അൽ ആലം കൊട്ടാരത്തിനും ഇടയിലുള്ള സർക്കാർ ഒാഫിസുകൾ ഉച്ചക്ക് 12.30 വരെ മാത്രമാണ് പ്രവർത്തിച്ചത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ ഉച്ചക്ക് 12 വരെ മാത്രമാണ് പ്രവർത്തിച്ചത്. െഎ.എസ്.എം ജിബ്രൂ കാമ്പസ്, െഎ.എസ്.എം ഗൂബ്ര തുടങ്ങിയയിടങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സെഷനുകൾ ഉണ്ടായിരുന്നില്ല. നാളെ വരെ സുൽത്താൻ ഖാബൂസ് റോഡിൽ അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മദീനത്ത് സുൽത്താൻ ഖാബൂസ് വരെ റോഡിെൻറ രണ്ടു വശങ്ങളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. റോഡുകളിൽ കനത്ത ഗതാഗത കുരുക്കാണ് ഞായറാഴ്ച ഉച്ചക്കുശേഷം ഉണ്ടായത്.