ടിസ തുംറൈത്തിൽ ഇഫ്താർ സ്നേഹവിരുന്ന് ഒരുക്കി
text_fieldsഇന്ത്യൻ സോഷ്യൽ അസോസിയേഷൻ തുംറൈത്തിൽ നടത്തിയ സമൂഹ നോമ്പുതുറ
തുംറൈത്ത്: ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) തുംറൈത്തിൽ സമൂഹ നോമ്പുതുറ നടത്തി. ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ നോമ്പുതുറയിൽ ടിസ അംഗങ്ങളും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
പ്രസിഡന്റ് ഷജീർ ഖാൻ നേതൃത്വം നൽകി. ഡോ: കെ.സനാതനൻ, രാകേഷ് കുമാർ ജാ, കെ.ഷൗക്കത്തലി, റസൽ മുഹമ്മദ്, വി.പി. അബ്ദുസലാം ഹാജി എന്നിവർ സംബന്ധിച്ചു. കൺവീനർ രാജേഷ് പട്ടോണ, ഷാജി പി.പി, ബൈജു തോമസ്, അബ്ദുൽ സലാം, ബിനു പിള്ള, പ്രശാന്ത്, പ്രസാദ് സി. വിജയൻ മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും സംഗമം നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

