മത്രയിൽ കടകളില്‍ ഇഫ്താറൊരുക്കി കച്ചവടക്കാർ
text_fieldsമത്രയിൽ കടകളില്‍ നോമ്പുതുറക്കുന്ന ജീവനക്കാർ
മത്ര: സമൂഹ നോമ്പുതുറ വ്യാപകമല്ലാത്തതിനാൽ മത്രയിൽ കടകളില്‍ ഇഫ്താറൊരുക്കി കച്ചവടക്കാരും തൊഴിലാളികളും. കോവിഡിന് മുമ്പ് മത്ര ബലദിയ പാര്‍ക്കിലും മത്ര കോര്‍ണീഷിലും റിയാം പാര്ക്കിന് സമീപവും പള്ളികളിലുമൊക്കെ ആയിരങ്ങള്‍ സംബന്ധിക്കാറുള്ള നോമ്പുതുറകളാണ് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍, കോവിഡിന് ശേഷം നിലച്ച നോമ്പുതുറകള്‍ ഇത്തവണ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. കടകളിലും തെരുവുകളിലുമൊക്കെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഇത്തരം ഇഫ്താറുകൾ. ദിനേന ആയിരങ്ങള്‍ സംബന്ധിക്കുന്ന ഇഫ്താറുകളാണ് വര്‍ഷാവര്‍ഷം നടന്നുവരാറുണ്ടായിരുന്നത്.

