റൂവി കെ.എം.സി.സി ഗ്രാന്റ് സൂഖ് ഇഫ്താർ സംഗമം
text_fieldsമസ്കത്ത്: റൂവി കെ.എം.സി.സി ഗ്രാൻഡ് സുഖ് ഇഫ്താർ സംഘടിപ്പിച്ചു. റൂവി പഴയ പൊലീസ് സ്റ്റേഷൻ എതിർവശമുള്ള ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പാർക്കിങ് ഉൾപ്പെടെയുള്ള റുവി സൂഖിന്റെ പ്രധാന ഭാഗങ്ങളായിരുന്നു ഇരിപ്പിടത്തിനായി ഒരുക്കിയത്. സ്വദേശികളും വിദേശികളുമടക്കം രണ്ടായിരത്തോളം ആളുകളാണ് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്. ഏറ്റവും തിരക്കേറിയ റൂവി ഹൈ സ്ട്രീറ്റിലെ പാർക്കിങ് സൗകര്യം ഇഫ്താറിനായി ഒരുക്കിയത് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആയിരുന്നു.
പരമ്പരാഗത സൂഖിൽ ആദ്യമായാണ് ഇത്തരത്തിൽ ഗ്രാന്റ് ഇഫ്താർ നടന്നത്. സ്വദേശികളുടെയും വിദേശികളുമുൾപ്പെടെയുള്ള ജനങ്ങൾക്ക് നോമ്പുതുറ നവ്യാനുഭവമായി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കൾ, വ്യവസയ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റൂവി കെ.എം.സി.സി പ്രവർത്തകർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

