വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsവളാഞ്ചേരി ഒമാൻ കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ അബ്ദുൽ
അസീസ് വയനാട് റമദാൻ സന്ദേശം നൽകുന്നു
മസ്കത്ത്: ഒമാനിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ഹെയിൽ സീബ് വേവ്സ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു.
അബ്ദുൽ അസീസ് വയനാട് റമദാൻ സന്ദേശം നൽകി. സഹജീവികളുടെ പട്ടിണിയും പ്രയാസങ്ങളും മനസ്സിലാക്കാനും ആവശ്യമായ ഇടപെടൽ നടത്താനും പ്രചോദനം നൽകുന്നതുകൂടിയാണ് റമദാൻ നോമ്പ് എന്നും അത്തരത്തിൽ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പ്രവർത്തന മേഖല കൂടുതൽ വ്യാപിപ്പിക്കാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി. വളാഞ്ചേരി ഡയാലിസിസ് സെന്ററിന് നൽകുന്ന സഹായത്തിനുപുറമെ പെയിൻ ആൻഡ് പാലിയേറ്റിവ് സെന്ററിനും മാസം തോറും നൽകാൻ ഉദ്ദേശിക്കുന്ന സഹായ ധനത്തിന്റെ പ്രഖ്യാപനം പ്രസിഡന്റ് കെ.ടി. ഇസ്മായിൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി സൈദ് അലി സ്വാഗതവും കൺവീനർ അർഷദ് ഇരിമ്പിളിയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

