ഒത്തൊരുമയുടെ നറുനിലാവുമായി അസൈബ അസ്സഹവ ഇഫ്താർ
text_fieldsഅസൈബ അസ്സഹവ ബിൽഡിങ്ങിൽ നടന്ന ഇഫ്താർ സംഗമം
മസ്കത്ത്: ഒത്തൊരുമയുടെയും സനേഹത്തിന്റെയും മുസല്ല വിരിച്ച് അസൈബ അസ്സഹവ ബിൽഡിങ്ങിൽ നടന്ന ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. ബിൽഡിങിലെ 280 ഓളം ഫ്ളാറ്റുകളിലെ താമസക്കാരുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ ഒരുക്കിയിരുന്നത്. താമസക്കാരായ നാൽപതിലധികം വരുന്ന മുസ്ലിം കുടുംബങ്ങളായിരുന്നു സംഘാടകർ. എന്നാൽ നോമ്പ് മുറിക്കാനുള്ള പഴങ്ങൾ മുഴുവനുമായി സ്പോൺസർ ചെയ്തത് സഹോദര സമുദായത്തിൽ പെട്ട താമസക്കാർ ആയിരുന്നു.
കേവലം സ്പോൺസർ ചെയ്യുന്നതിനുമപ്പുറം ഇവർ ഉച്ചനേരം മുതൽ ഫ്രൂട്ട്സ് കട്ടിങ് , അതിന്റെ പാക്കിങ്, ഇരിപ്പിടം ഒരുക്കൽ, മുതൽ ഭക്ഷണ വിതരണം വരെ എല്ലാം ഏറ്റെടുത്ത് സകലരുടെയും മനം കവരുകയും ചെയ്തു. 600ൽ അധികം ആളുകൾ പങ്കെടുത്തു. നോമ്പ് പിടിച്ചവരും മറ്റും പ്രാർഥന കഴിഞ്ഞ് വന്നപ്പോഴേക്കും അവർക്കുവേണ്ട ഭക്ഷണം വിളമ്പി എല്ലാവിധ ഒരുക്കങ്ങളും ഇവർ പൂർത്തിയാക്കിയിരുന്നു. മത വിശ്വാസത്തിന്റെ പേരിൽ പരസ്പരം തമ്മിൽതല്ലുന്ന ഈ കാലത്ത് സനേഹത്തിന്റെയും ഒത്തൊരുമയുടെയും പുതുപാഠങ്ങൾ പകർന്ന് നടന്ന ഇഫ്താർ സംഗമം വേറിട്ട അനുഭവമാണ് പകർന്നതെന്ന് പങ്കെടുത്തവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

