പി.സി.ഡബ്ല്യു.എഫ് സലാല ഇഫ്താർ സംഗമം
text_fieldsപി.സി.ഡബ്ല്യു.എഫ് സലാലയിൽ സംഘടിപ്പിച്ച ഇഫ്താർ
സലാല: പൊന്നാനിക്കാരുടെ കൂട്ടായ്മയായ പി.സി ഡബ്ല്യു.എഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടി ഉപദേശക സമിതി അംഗം കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സലാലയിലെ പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു. പ്രസിഡന്റ് കെ. കബീർ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ അയ്യപ്പൻ, ഷബീർ കാലടി, ഷാജി കമൂന, എം. സാദിഖ് എന്നിവർ ആശംസകൾ നേർന്നു. പൊന്നാനി നഗരസഭയുടെ ഡയാലിസിസ് സെന്ററിന്റെ ഫണ്ട് ശേഖരണവും നടന്നു. പൊന്നാനി തലൂക്കിലെ നിരവധി കുടുംബങ്ങൾ സംബന്ധിച്ചു. റാസ് പാലക്കൽ, ഫിറോസ് അലി, സന്തോഷ് ബാബു, വിവേക്, ഖലീൽ റഹ്മാൻ, മുസ്തഫ ബലദിയ തുടങ്ങിയവർ നേതൃത്വം നൽകി.

