എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഇഫ്താർ സംഗമം
text_fieldsഎസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ കീഴിൽ മജ്ലിസ്നൂർ സദസ്സും സമൂഹനോമ്പ് തുറയും സംഘടിപ്പിച്ചു. ഉസ്താദ് ശറഫുദ്ദീൻ വാഫി ഉദ്ഘാടനം ചെയ്തു. അൽഖുവൈർ ഏരിയ പ്രസിഡന്റ് ഉസ്താദ് ഉമർ വാഫി നിലമ്പൂർ അദ്യക്ഷത വഹിച്ചു. അൽഖുവൈർ ഏരിയ സുന്നിസെന്റർ നേതാക്കളായ അബ്ദുൽ വാഹിദ് മാള, ശംസുദ്ദീൻ ഉപ്പള, ഹനീഫ പുത്തൂർ, യൂസഫ്, എസ്.കെ.എസ്.എസ്.എഫ്ആസിമ മേഖല കമ്മിറ്റി നേതാക്കളായ അബ്ദുല്ല യമാനി ഉസ്താദ്, സിദ്ദീഖ്, സകരിയ ഹാജി, ബൗഷർ സുന്നിസെന്റർ പ്രതിനിധികളായി ഷുക്കൂർ ഹാജി, ജലീൽ ഹാജി, ഹാദി വാഫി, മോയിൻ ഫൈസി, എസ്.കെ.എസ്.എസ്.എഫ് ഏരിയ നേതാക്കൾ എന്നിവർ പങ്കെടുത്തു. മോയിൻ ഫൈസി, ഉമർ വാഫി എന്നിവർ മജ്ലിസുനൂറിന് നേതൃത്വം നൽകി, നമസ്കാരത്തിന് ഹാദി വാഫിയും പ്രർഥനക്ക് അബ്ദുല്ല യമാനിയും നേതൃത്വം നൽകി. കബീർ കാലോടി, ശറഫുദ്ദീൻ, നസിർ പാറമ്മൽ, ഷബീർ പാറാട് എന്നിവർ വളന്റിയർ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഷഹീർ ബക്കളം നന്ദി പറഞ്ഞു.

