സൗഹൃദ വിരുന്നൊരുക്കി ഐ.എം.ഐ സലാല ഇഫ്താർ
text_fieldsഐ.എം.ഐ സലാല സംഘടിപ്പിച്ച സോഷ്യൽ ഇഫ്താറിൽ അബൂബക്കർ ഫാറൂഖി റമദാൻ സന്ദേശം നൽകുന്നു
സലാല: സലാലയിലെ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളെയും മത നേതാക്കളെയും പങ്കെടുപ്പിച്ച് ഐ.എം.ഐ സലാല സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. നേതാക്കളുടെയും പൗരപ്രമുഖരുടെയും സൗഹൃദ സംഗമത്തിനു വഴിതുറന്ന ഇഫ്താർ സ്നേഹപ്രകടനങ്ങളുടെ വേദികൂടിയായി. ഐഡിയൽ ഹാളിൽ സുഹൃദ് സംഗമത്തോടുകൂടി ആരംഭിച്ച ഇഫ്താർ വിരുന്നിൽ ജമാഅത്തെ ഇസ്ലാമി മേഖല അധ്യക്ഷൻ അബൂബക്കർ ഫാറൂഖി റമദാൻ സന്ദേശം നല്കി. ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ്, ദോഫാർ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി സന്ദീപ് ഓജ, ഫാദർ ടിനു സ്കറിയ എന്നിവർ ആശംസകൾ നേർന്നു. സലാലയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളായ ഷബീർ കാലടി, ഗംഗാധരൻ അയ്യപ്പൻ, ഡോ. ഷാജി.പി. ശ്രീധർ, റസ്സൽ മുഹമ്മദ്, സി.വി.സുദർശൻ, ശ്രീജി നായർ, അബ്ദുല്ല മുഹമ്മദ്, റസാഖ് ചാലിശ്ശേരി, ഒ.അബ്ദുൽ ഗഫൂർ, ഡോ. നിഷ്താർ, ഹുസൈൻ കാച്ചിലോടി, ജോസ് ചാക്കോ, പവിത്രൻ കാരായി, റഷീദ് കൽപറ്റ, സിനു മാസ്റ്റർ, അൽ അമീൻ നൂറുദ്ദീൻ, രവീന്ദ്രൻ നെയ്യാറ്റിങ്കര തുടങ്ങിയവർ സംബന്ധിച്ചു. ഐ.എം.ഐ ജനറൽ സെക്രട്ടറി സാബുഖാൻ കൂടിയാലോചന സമിതിയംഗങ്ങളായ സാഗർ അലി, മുസാബ് ജമാൽ, ജി.സലീം സേട്ട്, കെ.സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

