ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും
text_fieldsമസ്കത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി നടത്തിയ
ഇഫ്താര്‍ മീറ്റ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം
വറ്റലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റലൂര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബര്‍ക മുഖ്യാതിഥിയായി. ജില്ല പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ആമുഖ പ്രസംഗം നടത്തി. ഹകീം ചെര്‍പ്പുളശ്ശേരി റമദാന് സന്ദേശം നല്കി. വിവിധ ജില്ല, ഏരിയ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് നേതാക്കള്‍ പങ്കെടുത്തു. അന്‍വര്‍ നെടുങ്ങോട്ടൂര്‍ നന്ദി പറഞ്ഞു. കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ പത്താം വാര്‍ഷികം വിപുലമായി നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

