ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ നൽകി
text_fieldsനഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഒ.ഐ.സി.സി ഒമാൻ സിദ്ദീഖ് ഹസൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിരണം ചെയ്തു. സാമൂഹിക, പൊതു ഇഫ്താറുകൾക്ക് വിലക്കുകൾ ഉള്ളതിനാലാണ് കിറ്റുകൾ ക്യാമ്പുകളിൽ നേരിട്ടെത്തി വിതരണം ചെയ്തത്. റമദാനിലെ അവസാന ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലും കിറ്റ് വിതരണം തുടരുമെന്ന് ഭാരവാഹികളായ, കുര്യാക്കോസ് മാളിയേക്കൽ, നസീർ തിരുവത്ര, അനീഷ് കടവിൽ, ഷഹീർ അഞ്ചൽ, സതീഷ് പട്ടുവം, മനാഫ് തിരുന്നാവായ, റാഫി ചക്കര, മോഹൻ കുമാർ അടൂർ, സജി ഏനാത്ത്, ഷാനു, ഹരിലാൽ വൈക്കം എന്നിവർ അറിയിച്ചു.

