Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ജീ​വ​മാ​യി...

സ​ജീ​വ​മാ​യി സൗ​ഹൃ​ദ​ത്തി​ന്റെ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ

text_fields
bookmark_border
സ​ജീ​വ​മാ​യി സൗ​ഹൃ​ദ​ത്തി​ന്റെ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ
cancel
camera_alt

ഒ​മാ​ന്‍ ഹൗ​സി​ന​ടു​ത്തു​ള്ള സാ​ബി​ത് മ​സ്ജി​ദി​ല്‍ ന​ട​ക്കു​ന്ന സ​മൂ​ഹ ഇ​ഫ്താ​ര്‍

മ​സ്ക​ത്ത്: മാ​ന​വി​ക​ത​യു​ടെ​യും പ​ങ്കു​വെ​ക്ക​ലി​ന്റെ​യും ഉ​ന്ന​ത​മാ​യ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി പു​ണ്യ റ​മ​ദാ​നി​ൽ സ​ജീ​വ​മാ​യി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ. വി​ശ്വാ​സ​വും സ​ഹോ​ദ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന വി​ശു​ദ്ധ റ​മ​ദാ​നി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ. പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന വ്ര​ത​ശു​ദ്ധി​ക്കു​ശേ​ഷം, മ​ഗ് രി​ബ് ബാ​ങ്കി​ന്റെ അ​ക​മ്പ​ടി​യോ​ടെ ഒ​രേ പാ​ത്ര​ത്തി​ൽ​നി​ന്ന് ഭ​ക്ഷ​ണം പ​ങ്കി​ട്ടു ക​ഴി​ക്കു​മ്പോ​ൾ അ​ത് കേ​വ​ലം ഒ​രു വി​ശ​പ്പ​ട​ക്ക​ലി​ന​പ്പു​റം, സ്നേ​ഹ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും വി​ളം​ബ​ര​മാ​യി മാ​റു​ന്നു. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി മ​നു​ഷ്യ​ർ ഒ​ത്തു​ചേ​രു​ന്ന ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ മൈ​ത്രി​യും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ കൂ​ടി​യാ​ണ്. റ​മ​ദാ​ന്റെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ഡെ​ക്കാ​നി വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി 27ന് ​റൂ​വി​യി​ലെ ക്ലോ​ക്ക് ട​വ​റി​ൽ ന​ട​ക്കും. 5,000ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ഫ്താ​ർ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ട്. വി​വി​ധ രാ​ജ്യ​ക്കാ​ർ ഇ​ഫ്താ​റി​ൽ പ​ങ്കാ​ളി​ക​ളാ​വും.

കെ.​എം.​സി.​സി മ​ത്ര

കെ.​എം.​സി.​സി മ​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി.​ടി.​ഒ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മൂ​ഹ ഇ​ഫ്താ​ർ

മ​ത്ര: കെ.​എം.​സി.​സി മ​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി.​ടി.​ഒ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മൂ​ഹ ഇ​ഫ്താ​റി​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​മേ​റി. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ല്‍നി​ന്നു​ള്ള നാ​നാ ദേ​ശ, ഭാ​ഷ​ക്കാ​രു​ടെ സം​ഗ​മ വേ​ദി കൂ​ടി​യാ​യി ജി.​ടി.​ഒ ഇ​ഫ്താ​ര്‍ മാ​റു​ക​യാ​ണ്. മ​ത്ര സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഇ​ഫ്താ​റി​ന്‍റെ ഭാ​ഗ​മാ​കു​ന്ന കാ​ഴ്ച​ക​ളും ഇ​വി​ടെ കാ​ണാ​നാ​കു​ന്നു.

റ​മ​ദാ​ന്‍ മു​പ്പ​ത് ദി​വ​സ​വും കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​ര്‍ മ​ത്ര സൂ​ഖി​ലെ പീ​ടി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബ​ല​ദി​യ പാ​ര്‍ക്കി​ലെ ക​യ​റ്റി​റ​ക്ക് ജീ​വ​ന​ക്കാ​ര്‍ക്കും ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​ക്കാ​ര്‍ക്കു​മൊ​ക്കെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. ബ​ല​ദി​യ പാ​ര്‍ക്കി​ങ് വ​ഴി വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ട​ന്നു​പോ​കു​ന്ന​വ​ര്‍ക്കും നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ള്‍ ന​ല്‍കാ​നും പ്ര​വ​ര്‍ത്ത​ക​ര്‍ ശ്ര​ദ്ധ വെ​ക്കു​ന്നു.

ഒ​രോ ദി​വ​സ​വും ഉ​ച്ച​യാ​കു​മ്പോ​ള്‍ ത​ന്നെ സം​ഘാ​ട​ക​ര്‍ ഇ​ഫ്താ​റി​ന് വേ​ണ്ടു​ന്ന ഒ​രു​ക്ക​ങ്ങ​ളി​ല്‍ മു​ഴു​കി​ക്കൊ​ണ്ടാ​ണ് ആ​യി​ര​ത്തോ​ളം വ​രു​ന്ന നോ​മ്പു​കാ​ര്‍ക്ക്‌ വി​രു​ന്നൊ​രു​ക്കു​ന്ന​ത്. വി​വി​ധ സം​രം​ഭ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ല്‍ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പേ ആ​രം​ഭി​ച്ച ജി.​ടി.​ഒ ഇ​ഫ്താ​ര്‍ കോ​വി​ഡ് കാ​ല​മാ​യ​തോ​ടെ നി​ല​ച്ച​താ​യി​രു​ന്നു‌. വ​ര്‍ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം ക​ഴി​ഞ്ഞ റ​മ​ദാ​നോ​ടെ​യാ​ണ് മ​ത്ര കെ.​എം.​സി.​സി. ഇ​ഫ്താ​ര്‍ പു​ന​രാ​രം​ഭി​ച്ച​ത്.

ഒ​മാ​ന്‍ ഹൗ​സി​ന​ടു​ത്തു​ള്ള സാ​ബി​ത് മ​സ്ജി​ദി​ല്‍ ന​ട​ന്നു വ​രാ​റു​ള്ള സ​മൂ​ഹ ഇ​ഫ്താ​ര്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ല്‍ ന​ട​ക്കു​ന്നു എ​ന്ന​തി​നാ​ലാ​ണ്. ഇ​വി​ടെ ദി​വ​സ​വും നോ​മ്പ് തു​റ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തും പാ​ച​കം ചെ​യ്യു​ന്ന​തും വി​ള​മ്പു​ന്ന​തു​മൊ​ക്കെ മ​ല​യാ​ളി​ക​ളാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ സാ​ബി​ത് മ​സ്ജി​ദി​ല്‍ നോ​മ്പു​തു​റ​ക്ക് എ​ത്തു​ന്ന​വ​ര്‍ക്ക് ഇ​വി​ട​ത്തെ ഇ​ഫ്താ​ര്‍ വി​രു​ന്നി​ലെ കേ​ര​ളീ​യ രു​ചി​ക്കൂ​ട്ട് ആ​സ്വ​ദി​ക്കാ​നാ​കും എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മ​ല​യാ​ളി സ്റ്റൈ​ലി​ലു​ള്ള വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യാ​ണ് നോ​മ്പു​കാ​ര്‍ക്ക് വി​ള​മ്പു​ന്ന​ത്‌. വി​വി​ധ ദേ​ശ​ക്കാ​രാ​യ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഇ​വി​ടെ നോ​മ്പ് തു​റ​ക്ക് എ​ത്തു​ന്നു​ണ്ട്. എ​ല്ലാ വ​ര്‍ഷ​വും റ​മ​സാ​ന്‍ മാ​സം മു​ഴു​വ​നും ഇ​വി​ടെ മ​ല​യാ​ളി​ക​ള്‍ സം​ഘാ​ട​ക​രാ​യ നോ​മ്പ് തു​റ മു​ട​ങ്ങാ​തെ ന​ട​ന്നു വ​രു​ന്നു. മ​ല​യാ​ളി സം​രം​ഭ​ക​രാ​യ സി​ല്‍സി​ല മി​ഡി​ലീ​സ്റ്റ് ഗ്രൂ​പ്പാ​ണ് ഇ​ഫ്താ​റി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍കു​ന്ന​ത്. സാ​ദാ​ത്ത്, ജ​സീ​ഫ​ര്‍, ഷാ​ന​വാ​സ് ഖ​മ​റു, ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്നു.

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ഇ​ഫ്താ​ർ മീ​റ്റ്

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ അ​ൽ​ഖു​വൈ​ർ എം.​ഇ.​ഡി.​ജി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച നോ​മ്പു​തു​റ​യും കു​ടും​ബ സം​ഗ​മ​വും

മ​സ്ക​ത്ത്: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ നോ​മ്പു​തു​റ​യും കു​ടും​ബ സം​ഗ​മ​വും മ​സ്ക​ത്ത് അ​ൽ​ഖു​വൈ​ർ എം.​ഇ.​ഡി.​ജി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ വ​ലി​യ​ക​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ഷി​ക്ക് മു​ഹ​മ്മ​ദ്കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. സം​ഘ​ട​ന സ്ഥാ​പ​കാം​ഗം ഷാ​ഹു​ൽ ഹ​മീ​ദ് വി.​സി.​കെ, ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് യാ​സി​ൻ ഒ​രു​മ​ന​യൂ​ർ, കോ​ഓ​ഡി​നേ​റ്റ​ർ​മ​രാ​യ സു​ബി​ൻ സു​ധാ​ക​ര​ൻ, അ​ബ്ദു​ൽ ഖാ​ദ​ർ, ന​സീ​ർ ഒ​രു​മ​ന​യൂ​ർ, വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സി​സ്, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

ഷാ​ജീ​വ​ൻ കെ.​ആ​ർ, സ​നോ​ജ്, മ​ൻ​സൂ​ർ, രാ​ജീ​വ് ടി.​കെ, ബാ​ബു ടി.​കെ, മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ, ഫൈ​സ​ൽ ആ​ർ എം, ​മു​ഹ​ദു​ണ്ണി പി.​കെ, സ​മീ​ർ പി.​കെ, ശി​വ​ജി, ലാ​ലു പി.​കെ, മു​ഹ​മ്മ​ദ്‌ സ​ഫീ​ർ, ജോ​സ്, ക​ബീ​ർ ക​വി​ത, സ​രി​ത ഫൈ​സ​ൽ, ഷാ​ഹി​ന മു​ഹ​മ്മ​ദ് യാ​സീ​ൻ, ഗ്രീ​ഷ്മ സു​ബി​ൻ, നീ​ഷ്മ സ​നോ​ജ്, മൈ​മൂ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ജ​സ്‌​ന മ​ൻ​സൂ​ർ, നീ​തു രാ​ജീ​വ്‌, സ​തി ബാ​ബു, ആ​യി​ഷ അ​ൻ​വ​ർ, ഡോ. ​ജു​ബീ​ന സ​ഫീ​ർ, സാ​ന്ദ്ര ലാ​ലു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ മ​നോ​ജ് ന​രി​യം​പു​ള്ളി ന​ന്ദി പ​റ​ഞ്ഞു.

സീ​ബ് സൗ​ഹൃ​ദ വേ​ദി നോ​മ്പുതു​റ

സീ​ബ് സൗ​ഹൃ​ദ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​ബ് സു​ഖി​ൽ സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ

മ​സ്ക​ത്ത്: സീ​ബ് സൗ​ഹൃ​ദ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​ബ് സു​ഖി​ൽ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​യി​ൽ​നി​ന്നും വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം​പേ​ർ നോ​മ്പു​തു​റ​യു​ടെ ഭാ​ഗ​മാ​യി. സീ​ബ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സീ​ബ് സൗ​ഹൃ​ദ വേ​ദി, സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി സീ​ബ് സൂ​ഖ് കേ​ന്ദ്രീ​ക​രി​ച്ചു വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ന​വീ​ൻ മ​ൻ​സൂ​ർ, ഗോ​പ​ൻ കാ​പ്പി​ൽ, നൗ​ഫ​ൽ പു​ന​ത്തി​ൽ, രാ​ജു ജോ​ൺ, സ​ന​ൽ​കു​മാ​ർ, ഇ​ക്ബാ​ൽ, സു​ധാ​ക​ര​ൻ, വി​നോ​ദ്, ആ​ല​പ്പു​ഴ പ്ര​സാ​ദ്, പ്ര​സ​ന്ന​ൻ, ക​ലാ​പു​രു​ഷ​ൻ, റ​മി​നാ​സ് എ​ന്നി​വ​ർ സ​മൂ​ഹ നോ​മ്പു​തു​റ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Iftar gatherings of lively friendship
Next Story