ലയണ്‍സ് ക്ലബ് മസ്കത്ത് ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം
text_fieldsലയണ്‍സ് ക്ലബ് ഒമാന്‍ വാദി കബീറിലെ മുനിസിപ്പല്‍ ലേബര്‍ ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍ സംഗമം
മസ്കത്ത്: ലയണ്‍സ് ക്ലബ് ഒമാന്‍ വാദി കബീറിലെ മുനിസിപ്പല്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി. ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്യാമ്പിലെ വിവിധ ദേശക്കാരായ അഞ്ഞൂറോളം തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ വിരുന്നു നല്‍കിയത്.
പ്രസിഡന്റ് ലയണ്‍ സിദ്ദീഖ് ഹസ്സന് അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ആളുകളുമായി കൂടുതല്‍ ഇടപഴകി അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആശ്വാസം നല്‍കുക എന്നതാണ് ലയണ്‍സ് ക്ലബ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുള്ള എല്ലാവരും ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും വികാരങ്ങള്‍ ഒന്നാണെന്ന് മനസ്സിലാക്കാന്‍ ഇഫ്താര്‍ സംഗമവേദിയെക്കാള് മികച്ച മറ്റൊന്നില്ലെന്നും ഇഫ്താര്‍ സംഗമം കോഓഡിനേറ്റര്‍ ലയണ്‍ ഷഹീര്‍ അഞ്ചല്‍ പറഞ്ഞു.
ജനറൽ സെക്രട്ടറി ലയൺ രാജു എബ്രഹാം റമദാൻ സന്ദേശം നൽകി. ബോണി എബ്രഹാം, അനീഷ് കടവിൽ, ജിജോ കടന്തോട്ട് എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി അഡ്വ. ഗിരീഷ് കുമാർ സ്വാഗതവും ട്രഷറർ ദേവസ്സി ഔസേപ്പ് നന്ദിയും പറഞ്ഞു. ഷാജി മോൻ, താജ് മാവേലിക്കര, ബിനോയ് രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

