ഇഫ്താർ സംഗമം നടത്തി
text_fieldsസുഹുൽ അൽ ഫയ്ഹ സുഹാർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ നടത്തിയ ഇഫ്താർ സംഗമം
സുഹാർ: ഒമാനിലെ പ്രമുഖ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മൊത്ത വിതരണക്കാരായ സുഹുൽ അൽ ഫയ്ഹ സുഹാറിൽ ഇഫ്താർ സംഗമം നടത്തി. സുഹാർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ആയിരത്തോളം പേർ പങ്കെടുത്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രാർത്ഥനയുടെയും റമദാൻ നാളിൽ വിപുലമായ ഇഫ്താർ സംഗമം നടത്തിയത് പൊതു സമൂഹത്തിന് വലിയ അനുഗ്രഹമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു . ജീവനക്കാരുടെ കരുതലോടെയുള്ള ഒരുക്കങ്ങൾ ഇഫ്താർ സംഗമത്തിന് മാറ്റുകൂട്ടി. ചിട്ടയോടെയുള്ള ഇഫ്താർ സംഗമം ഒരുക്കിയതിന് സുഹുൽ ഫയാ മാനേജ്മെന്റ് എല്ലാ സ്റ്റാഫിനോടും നന്ദി അറിയിച്ചു.

