സീബ് സൂഖിൽ സമൂഹ ഇഫ്താർ സംഘടിപ്പിച്ചു
text_fieldsസീബ് സൂഖിൽ നടന്ന സമൂഹ ഇഫ്താർ
സീബ്: സീബ് സൂഖിലെ കച്ചവടക്കാർ ( സീബ് സൂഖ് കൂട്ടായ്മ ) ചേർന്ന് വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാർ ഒരുമയോടെ കച്ചവടം നടത്തുന്ന സീബ് സൂക്കിൽ കൊറോണക്ക് മുമ്പുവരെ വിപുലമായ ഇഫ്താറുകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് കാലങ്ങളിൽ വേണ്ടെന്നുവെച്ച സമൂഹ ഇഫ്താർ വീണ്ടും തുടങ്ങിയതിന്റെ ആവേശത്തിലാണ് കച്ചവടക്കാരെന്ന് സൂഖിലെ വ്യാപാരി റസാഖ് നദ പറഞ്ഞു.
വിവിധ രാജ്യക്കാരടക്കം അറുന്നൂറോളം ആളുകൾ പങ്കെടുത്ത ഇഫ്താറിന് ഇഖ്ബാൽ കടലായി, കുമാർ, ഖാദർ, അശോക്, സമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

