Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എസ് മസ്കത്ത് മീലാദ് കാമ്പയിന് ഉജ്വല സമാപനം

text_fields
bookmark_border
ഐ.സി.എസ് മസ്കത്ത് മീലാദ് കാമ്പയിന് ഉജ്വല സമാപനം
cancel
camera_alt

ഐ.സി.എസ് മസ്കത്ത് സംഘടിപ്പിച്ച മീലാദ് കാമ്പയിനിൽനിന്ന്

മസ്കത്ത്: കഴിഞ്ഞ ഒരു മാസത്തിലേറെയായി ഐ.സി.എസ് മസ്കത്ത് ഘടകം സംഘടിപ്പിച്ച മീലാദ് കാമ്പയിന് അൽ ഖൂദിൽ സമാപനമായി. ‘മാനവികത: തിരുനബിയാണ് മാനദണ്ഢം’ എന്ന പ്രമേയത്തിൽ മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ മീലാദ് പരിപാടികൾ നടന്നു. അൽ ഖൂദ് ഗ്രിൽ ഹൗസിൽ നടന്ന കാമ്പയിൻ സമാപന സമ്മേളനം ഖാസിം തങ്ങൾ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു. ഹസൻ സഖാഫ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.

ശാഫി മമ്പാട് സ്വാഗതം പറഞ്ഞു. കുഞ്ഞമ്മദ് ചാത്തോത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വഹബി വല്ലപ്പുഴ, അസീം മന്നാനി, അൻസിൽ, ഹുസൈൻ സഖാഫി ആശംസ നേർന്നു. നെസ്റ്റോ, ഹുബ്ബു റസൂൽ, ത അ ലീമുൽ ഖുർആൻമദ്രസ്സ എന്നീ സംഘങ്ങൾ സംഘടിപ്പിച്ച ദഫ് പ്രദർശനം ആവേശകരമായി. സുഹൈൽ കാളികാവ്, അബുബക്കർ തുടി മുട്ടി , മിഥ് ലാജ് വല കെട്ട്, മുഹമ്മദ് ഷാ മടിയൂർ, അജ്മൽ, അൻഷിദ് വഹബി ആമയൂർ, യൂനുസ് വഹബി വലകെട്ട് നേതൃത്വം നൽകി. പൊതു പരീക്ഷാ വിജയി കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടന്നു. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ജാബിർ എളയം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICS Muscat Milad Campaign Concludes with Grand Event
Next Story