ഐ.സി.എസ് മസ്കത്ത് മീലാദ് സംഗമം
text_fieldsമസ്കത്ത്: ഐ.സി.എസ് മസ്കത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഹൈല്‍ അല്‍ ആംരീ മസ്ജിദ് ഓഡിറ്റോറിയത്തില്‍ മീലാദ് സംഗമം നടത്തി. മൗലാന നജീബ് ഉസ്താദ് രചിച്ച മൗലിദുന്നൂര്‍ അടിസ്ഥാനമാക്കി കേരള സുന്നി ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഒടിയപാറ അഷ്റഫ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മൗലിദുന്നൂര്‍ പാരായണത്തിനുശേഷം നടന്ന മീലാദ് സംഗമം കെ.എം.സി.സി മസ്കത്ത് ഘടകം വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫലാഹി ഒമ്പതുകണ്ടം അധ്യക്ഷത വഹിച്ചു.
ഖാസിം തങ്ങള്‍ പ്രാര്‍ഥന നടത്തി. അബ്ദുല്ല വഹബി വല്ലപ്പുഴ, അശ്റഫ് പൊയ്ക്കര, അശ്റഫ് നാദാപുരം, കരീം ആനാണ്ടി ചേരാപുരം, മുഹമ്മദ് ഷാ കോതമംഗലം, അബൂബക്കര്‍ തുടിമുട്ടി, ഇസ്മായില്‍ കോമത്ത്, ഷാഫി മുതുവടത്തൂര്‍, ആരിഫ്, ടി.പി. മജീദ്, മുനീര്‍ മാസ്റ്റര്‍ കൊയിലാണ്ടി, ഡോ. സൈനുല്‍ ആബിദീന്‍ എന്നിവര്‍ സംബന്ധിച്ചു. ഐ.സി.എസ് മസ്കത്ത് ജനറല്‍ സെകട്ടറി യൂനുസ് വഹബി സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

