ഐ.സി.എസ് മസ്കത്ത് ഈദ് സംഗമം
text_fields മസ്കത്ത്: ഐ.സി.എസ് മസ്കത്ത് അൽ ഖൂദ് വില്ലേജിലെ നൗഷാദ് ഒമ്പത് കണ്ടത്തിന്റെ വസതിയിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു. ബലികർമവും വിതരണവും നടന്നു. കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് സെക്രട്ടറി സ്വദഖത്തുല്ല മുഈനി കാടാമ്പുഴ സംഗമം ഉദ്ഘാടനം ചെയ്തു. കാലികൾ മനുഷ്യനു ഏറെ പ്രിയപ്പെട്ടതും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്. അവയെ ദൈവപ്രീതിക്ക് വേണ്ടി സമർപ്പിക്കുന്നതിലൂടെ സ്രഷ്ടാവിനാണ് എല്ലാം എന്നാണ് വിശ്വാസി വിളംബരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.എസ് ഉപദേശക സമിതി ചെയർമാൻ അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ഉവൈസ് വഹബി കൂത്തുപറമ്പ് പ്രാർഥനക്ക് നേതൃത്വം നൽകി. സാജിദ് പുതിയോട്ടിൽ, അഷ്റഫ് നെടുന്തോൽ, മുഹമ്മദ് ഷാ കോതമംഗലം, ഇസ്മായിൽ കോമത്ത്, ആരിഫ് പള്ളിയത്ത്, ഷാഫി മമ്പാട് തുടങ്ങിയവർ സംസാരിച്ചു. ഐ.സി.എസ് സെക്രട്ടറി യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

