ഐ.സി.എസ് മീലാദ് പൊതുസമ്മേളനം നാളെ
text_fieldsമസ്കത്ത്: ഇസ്ലാമിക് കൾചറൽ സൊസൈറ്റി ഓഫ് ഇന്ത്യ മസ്കത്ത് ഘടകം സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ജാമിഉൽ ഇസ്ലാം മസ്ജിദ് ഓഡിറ്റോറിയത്തിൽ നടക്കും.
കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ കെ.കെ. കുഞ്ഞാലി മുസ്ലിയാർ ചേലക്കാട്, കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിക്കും. കുടുംബമായെത്തുന്നവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികളായ എൻ.കെ. അബൂബക്കർ ഫലാഹി ഒമ്പതുകണ്ടം, യൂനുസ് വഹബി വലകെട്ട്, കരീം ആനണ്ടി, അയ്യൂബ് സി.പി പള്ളിയത്ത് എന്നിവർ അറിയിച്ചു. നൂറുൽ അബ്റാർ ദഫ് സംഘം അവതരിപ്പിക്കുന്ന ദഫ് പരിപാടിയും അന്നദാനവും ഉണ്ടായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

