Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​സി.​എ​സ് മീ​ലാ​ദ്‌ ...

ഐ.​സി.​എ​സ് മീ​ലാ​ദ്‌ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
ഐ.​സി.​എ​സ് മീ​ലാ​ദ്‌    കാ​മ്പ​യി​ന് തു​ട​ക്കം
cancel
camera_alt

ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ന​ട​ത്തു​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം സ​മാ​ഇ​ലി​ൽ ന​ട​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: ‘തി​രു​ച​ര്യ പ​ഠി​ക്കാം പ​ക​ർ​ത്താം’ ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ന​ട​ത്തു​ന്ന ഒ​രു​മാ​സ മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം സ​മാ​ഇ​ൽ ന​ട​ന്നു.

മൗ​ലി​ദ് പാ​രാ​യ​ണ​ത്തി​നും സി​യാ​റ​ത്തി​നും ഐ.​സി.​എ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ബ​ക്ക​ർ ഫ​ലാ​ഹി, മു​ഹ​മ്മ​ദ് ഷാ, ​ഇ​സ്മാ​യി​ൽ കോ​മ​ത്ത്, ആ​രി​ഫ് പ​ള്ളി​യ​ത്ത്, ജു​നൈ​ദ്, മു​ഹ​മ്മ​ദ് ഒ​മ്പ​തു​ക​ണ്ടം, ഇ​സ്ഹാ​ഖ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു. യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് സ്വാ​ഗ​ത​വും അ​യൂ​ബ് പ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

മ​സ്ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ, മൗ​ലി​ദ് സ​ദ​സ്സു​ക​ൾ, ല​ഘു​ലേ​ഖ വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മു​വാ​ല മ​സ്ജി​ദു​ൽ ഇ​സ്​​ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (നി​സ്​​വ റോ​ഡി​ൽ ബ​ന്ദ​ർ ലു​ലു​വി​ന് എ​തി​ർ​വ​ശം) ന​ട​ക്കും. ഒ​ക്ടോ​ബ​ർ 13ന്​ ​ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​സ്.​വൈ.​എ​ഫ് സ്റ്റേ​റ്റ് അ​ധ്യ​ക്ഷ​ൻ ഹാ​ശിം ബാ​ഫ​ഖി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ കാ​ര്യ​ദ​ർ​ശി കെ.​കെ. കു​ഞ്ഞാ​ലി മു​സ്‍ലി​യാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ത, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 903 14937, 98151311 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meeladstartICScampign
News Summary - ICS Meelad campaign started
Next Story