ഐ.സി.എസ് മീലാദ് കാമ്പയിൻ സമാപന സമ്മേളനം 27ന്
text_fieldsമസ്കത്ത്: ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയും അൽ മദ്റസത്തു തഅ് ലീമുൽ ഖുർആൻ സി.എം സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിൻ സമാപന സമ്മേളനം സെപ്റ്റംബർ 27ന് വൈകുന്നേരം നാലു മുതൽ അൽ ഖൂദ് ഗ്രിൽ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും.
മൗലിദ് പാരായണം, വിദ്യാർഥികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം, അവാർഡ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനവിതരണം, ഭക്ഷണ വിതരണം, പ്രഭാഷണങ്ങൾ എന്നിവ നടക്കും. രാത്രി എട്ടിന് നജീബ് മൗലവി മീലാദ് പ്രഭാഷണം നടത്തും. സയ്യിദ് എ.കെ.കെ തങ്ങൾ ചെയർമാനായും ജാബിർ എളയടം കൺവീനറായും കരീം ആനാണ്ടി ട്രഷററായും വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
അയ്യൂബ് പള്ളിയത്ത്, സി.വി. അശ്റഫ് , റഫീഖ് മുസ്ലിയാർ എന്നിവർ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. അബ്ദുള്ള വഹബി വല്ലപ്പുഴ, യൂനുസ് വഹബി വലകെട്ട്, അബൂബക്കർ തുടിമുട്ടി, ശാഫി മമ്പാട്, സുഹൈൽ കാളികാവ്, ആരിഫ് പള്ളിയത്ത് എന്നിവർ നേതൃത്വം നൽകി.

