ഐ.സി.എഫ് സലാല സ്നേഹസദസ്സ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സലാലയിൽ സംഘടിപ്പിച്ച സ്നേഹസദസ്സിൽ ഡോ. കെ. സനാതനൻ
സംസാരിക്കുന്നു
മസ്കത്ത്/സലാല: ഐ.സി.എഫ് സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി സെന്‍ട്രല്‍ തലങ്ങളില്‍ സ്നേഹസദസ്സുകള്‍ നടത്തി. സലാല വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ആലുവ എം.എൽ.എ അൻവർ സാദത്ത് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. കേരള കൃഷിമന്ത്രി പി. പ്രസാദ് ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. പഴയകാല സ്നേഹസൗഹാർദങ്ങളുടെ നിലനിൽപിന് നാട്ടോർമകൾ നിലനിർത്തുകയാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.എഫ് സലാല പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ മുഖ്യാതിഥിയായിരുന്നു. ഹമീദ് ചാവക്കാട് വിഷയാവതരണം നടത്തി. റഷീദ് കൽപറ്റ, ഗംഗാധരൻ അയ്യപ്പൻ, ഹരികുമാർ ചേർത്തല, ഡോ. ഷാജി പി. ശ്രീധർ, ബാബു കുറ്റ്യാടി, സിനു കൃഷ്ണൻ എന്നിവർ ആശംസ നേർന്നു. കെ.പി.എ. വഹാബ് തങ്ങൾ, പി.പി. മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. നാസർ ലത്വീഫി സ്വാഗതവും ജാഫർ സഖാഫി നന്ദിയും പറഞ്ഞു.
സീബ് സെന്‍ട്രല്‍ സ്നേഹസംഗമം ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര വിഷയാവതരണം നടത്തി. സുഹാര്‍ സെന്‍ട്രല്‍ സംഗമം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. കരീം ഹാജി ബഹ്റൈന്‍ വിഷയാവതരണം നടത്തി. ഖസബ് സെന്‍ട്രല്‍ സ്നേഹസദസ്സില്‍ അലവി സഖാഫി തെഞ്ചേരി വിഷയാവതരണം നടത്തി. മുസന്ന സെൻട്രല്‍ സ്നേഹസംഗമം പി.വി. ശ്രീനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

