ഐ.സി.എഫ് മെഡിക്കല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് മസ്കത്ത് റീജന്‍ സംഘടിപ്പിച്ച മെഡിക്കല്‍ രക്ഷാപ്രവര്‍ത്തന പരിശീലനം
മസ്കത്ത്: ഐ.സി.എഫ് മസ്കത്ത് റീജന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി (ഐ.എം.എ നെടുമ്പാശ്ശേരി) ചേര്‍ന്ന് പ്രഥമ ശുശ്രൂഷയിലും മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനത്തിലും പരിശീലനം സംഘടിപ്പിച്ചു. ‘ജീവന് രക്ഷിക്കാന്‍ നിങ്ങള്‍ക്കും കഴിയും’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ നിരവധി പ്രവാസി മലയാളികള്‍ മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടി.
രോഗ പ്രതിരോധ നടപടികള്‍, ഹൃദയാഘാതം പോലെയുള്ള മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍, ചെറിയ പരിക്കുകള്‍ക്കും രോഗങ്ങള്‍ക്കും എളുപ്പമുള്ള പ്രഥമശുശ്രൂഷ എന്നിവയിലായിരുന്നു പരിശീലനം. ഡോ. അഫ്താബ്, ഡോ. ഹാശിം, ഡോ. സുഹൈല്‍ എന്നിവര്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്കി. ഐ.സി.എഫ് മസ്കത്ത് റീജനന്‍ പ്രസിഡന്റ് സാഖിബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനല്‍ ഹാര്‍മണി ആൻഡ് എമിനന്‍സ് സെക്രട്ടറി അജ്മല്‍ മാമ്പ്ര, ഉസ്മാന് സഖാഫി സംസാരിച്ചു. സെക്രട്ടറി നിസാര്‍ തലശേരി സ്വാഗതവും ഓപറേഷന് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് ഖാരിജത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

