ഐ.സി.എഫ് ഇടപെടല്‍; മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsമസ്കത്ത്: ജഅലാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജയാനന്ദന്റെ (59) മൃതദേഹം ഐ.സി.എഫ് പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പുള്ള നടപടികളില്‍ ഏറെ സങ്കീര്‍ണതകള്‍ നേരിട്ടിരുന്നു. ഇവയെല്ലാം ഐ.സി.എഫ് സോഷ്യല്‍ സര്‍വിസ് ഡയറക്ടറേറ്റ് വിഭാഗത്തിന് കീഴില്‍ തുടര്‍ച്ചയായ പ്രയത്നങ്ങളിലൂടെ ശരിപ്പെടുത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള സാമ്പത്തിക ബാധ്യതകളും ഐ.സി.എഫ് ഏറ്റെടുത്തു.
കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം എസ്.വൈ.എസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് റഫീഖ് അമാനി തട്ടുമ്മല്‍, ജില്ല സാന്ത്വനം സെക്രട്ടറി റിയാസ് കക്കാട്, സാന്ത്വനം തളിപ്പറമ്പ് സോണ്‍ സെക്രട്ടറി ശരീഫ് പരിയാരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ശേഷം ജയാനന്ദന്റെ വസതിയായ പരിയാരം കപ്പണതട്ടിലെത്തിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അമ്മാനപ്പാറ ശ്മശാനത്തില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

