ഐ.സി.എഫ് രണ്ടാം ഘട്ടം സാധനങ്ങള്‍ കൈമാറി
text_fieldsഅവശ്യവസ്തുക്കൾ സിറിയൻ എംബസി അധികൃതർക്ക് ഐ.സി.എഫ് സന്നദ്ധ പ്രവർത്തകർ
കൈമാറുന്നു
മസ്കത്ത്: തുര്‍ക്കിയ, സിറിയ ഭൂകമ്പബാധിതര്‍ക്കായി സമാഹരിച്ച സാധനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ കൈമാറി ഒമാന്‍ ഐ.സി.എഫ്. സിറിയൻ എംബസിയിലേക്കാണ് അവശ്യവസ്തുക്കള്‍ നല്‍കിയത്. എംബസി പ്രതിനിധികള്‍ നന്ദി അറിയിക്കുകയും ചെയ്തു. ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഐ.സി.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, സാനിറ്ററി പാഡുകള്‍ എന്നിവയാണ് കൈമാറിയത്.
വരും ദിവസങ്ങളില്‍ സിറിയയിലേക്കും തുര്ക്കിയയിലേക്കുമുള്ള കൂടുതല്‍ അവശ്യവസ്തുക്കള്‍ ഐ.സി.എഫിന് കീഴില്‍ ശേഖരിച്ചുനല്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന് പുറമെ സിറിയയിലേക്ക് എംബസി മുഖേന നല്കുന്ന സഹായങ്ങളില്‍ ഐ.സി.എഫ് പ്രവര്‍ത്തകര്‍ വളന്റിയര്‍ സേവനവും നല്‍കുന്നുണ്ട്.
സിറിയന്‍ എംബസി കോമ്പൗണ്ടില്‍നിന്ന് പാക്ക് ചെയ്യുന്നതിനും ലോഡ് ചെയ്യുന്നതിനുമായി നിരവധി പ്രവര്‍ത്തകരാണ് പങ്കാളികളായത്. ഐ.സി.എഫ് പ്രതിനിധികളായ മുഹമ്മദ് റാസിഖ് ഹാജി, റഫീഖ് ധര്‍മടം, അജ്മല്‍ മാമ്പ്ര, നിയാസ് കെ. അബു, റഷീദ് നീര്‍വേലി, അനസ് ജൗഹരി എന്നിവര്‍ നേതൃത്വം നല്കി.

