ഇബ്രാഹിമിന് ഐ.സി.എഫ് യാത്രയയപ്പ്
text_fieldsകൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിമിന് ഗൂബ്ര ഐ.സി.എഫ് യൂനിറ്റ് കമ്മിറ്റി നൽകിയ യാത്രയയപ്പ്
മസ്കത്ത്: മൂന്നര പതിറ്റാണ്ടിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിമിന് ഗൂബ്ര ഐ.സി.എഫ് യൂനിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഗുബ്ര മദ്റസത്തുല്‍ ഹുദയില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി ഫാറൂഖ് കവ്വായി ഉപഹാരം സമര്‍പ്പിച്ചു. നിസാര്‍ തലശ്ശേരി, നിഷാദ് ഗുബ്ര, സ്വാദിഖലി അദനി, ഹുസൈന് സഖാഫി, അനസ് ജൗഹരി എന്നിവര്‍ സംബന്ധിച്ചു. ഗുബ്രയില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു ഇബ്രാഹിം. 88ലാണ് ഇബ്രാഹിം ഒമാനിലെത്തുന്നത്. 82ല്‍ സൗദിയില്‍ കുറഞ്ഞകാലം പ്രവാസജീവിതം നയിച്ചിട്ടുണ്ട്. പിന്നീടാണ് ഒമാനിലേക്കെത്തുന്നത്. സ്വദേശികളും വിദേശികളുമായ വലിയ സൗഹൃദവലയമുണ്ട്. സാമൂഹിക, സാന്ത്വന പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്ന ഇബ്രാഹിം ഐ.സി.എഫ് ഭാരവാഹി കൂടിയാണ്.
ഒമാന്റെ വളര്‍ച്ച നേരില്‍ കണ്ട കാലമായിരുന്നു കടന്നുപോയതെന്നും ഇവിടെ തൊഴിലെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നതായും ഇബ്രാഹീം പറഞ്ഞു. ശനിയാഴ്ച രാത്രി 10.50ന് തിരുവനന്തപുരത്തേക്കുള്ള സലാം എയര്‍ വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കും. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് മുസ്തഫ, റജ്നത്ത്, സജ്നത്ത്, തസ്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

