ഐ.സി.എഫ് കഫേ പള്സ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ബര്ക സെക്ടര് കമ്മിറ്റി സംഘടിപ്പിച്ചു കഫേ പള്സ് പരിപാടിയിൽനിന്ന്
മസ്കത്ത്: തിരുനബിയുടെ സ്നേഹ ലോകം എന്ന ശീര്ഷകത്തില് ഐ.സി.എഫ് നടത്തി വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ബര്ക മദ്റസതുല് ഫലാഹില് ബര്ക സെക്ടര് കമ്മിറ്റി കഫേ പള്സ് സംഘടിപ്പിച്ചു. ഹോട്ടല്, കോഫി ഷോപ്പ്, സൂപ്പര് മാര്ക്കറ്റില് ജോലി ചെയ്യുന്നവര്ക്ക് മൗലിദ് മജ്ലിസ്, ഉദ്ബോധനം, തബറുക് വിതരണം തുടങ്ങിയവ പ്രോഗ്രാമിന്റെ ഭാഗമായി നടന്നു. .
ഐ.സി.എഫ് സീബ് സെന്ട്രല് പ്രസിഡന്റ് ഇസ്മാഈല് സഖാഫി കാളാട് ഉദ്ഘാടനം ചെയ്തു. അഷ്റഫ് വടകര അധ്യക്ഷത വഹിച്ചുജമാലുദ്ദീന് ലത്തീഫി, മുഹമ്മദ് റഫീഖ് സഖാഫി നരിക്കോട്, മുനീര് മദനി മൈസൂര്, ഇസ്ഹാഖ് മുസ്ലിയാര് ലുലു, മുജീബ് സഖാഫി, ബഷീര് അലി മാഹി, നൗഷാദ് കല്ലായി, ഹുസൈന് കാവുങ്ങല്, മഅ്സൂം തലശ്ശേരി, മിദ്ലാജ് കുറ്റ്യേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

