ത്രിരാഷ്ട്ര ക്രിക്കറ്റ്: ഒമാന്‍ തോൽവി
text_fieldsമസ്കത്ത്: ഐ.സി.സി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് (സി.ഡബ്ല്യു.സി) ലീഗ് രണ്ടിലെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒമാന്‍ തോൽവി.ആമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നമീബിയോട് 23 റൺസിനാണ് ഒമാൻ തോറ്റത്. ആദ്യം ബാറ്റു ചെയ്ത നമീബിയ 46.3 ഓവറിൽ 169 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 146 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപണർമാരായ സാനെ ഗ്രീൻ (21), ജീൻ പിയറി കോട്സെ (29) എന്നിവർ മികച്ച തുടക്കമാണ് നമീബിയക്ക് നൽകിയത്.
എന്നാൽ, ഇടക്കിടെ വിക്കറ്റ് വീണത് തിരിച്ചടിയായി. മാലാൻ ക്രികർ (39),ജാൻ ബാൾട്ട് (35)എന്നിവർ നടത്തിയ ചെറുത്തു നിൽപാണ് നമീബിയക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
ഒമാനുവേണ്ടി സമൈ ശ്രീനിവാസ് നാല്, ഷക്കീൽ അഹമ്മദ്, സുഫിയാൻ മഹ്മൂദ് എന്നിവർ രണ്ടുവീതം വിക്കറ്റും എടുത്തു. കുറഞ്ഞ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ ഒമാന്‍ ഓപണർമാരായ ജീതേന്ദ്ര സിങ്(25),ആമിർ കലീം (15)ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണത് തിരിച്ചടിയായി.
വിനായക് ശുക്ല (17), ഹസ്നൈൻ ഷാ (16),ആഷിർ അൻവർ ഹാഷിര്‍ ദഫീദാര്(15) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. ബൗളർമാർ നടത്തിയ മിന്നും പ്രകടനമാണ് നമീബിയക്ക് വിജയം എളുപ്പമാക്കിയത്. രണ്ടുവീതം വിക്കറ്റ് നേടിയ സ്മിത്, ഗെർഹാർഡ് ഇറാസ്മസ്, റൂബെൻ, ബെർനാഡ്,നിക്കോൾ എന്നിവരാണ് ഒമാൻ ബാറ്റർമാരെ വരിഞ്ഞ് മുറുക്കിയത്.
ടൂർണമെന്റിലെ അടുത്ത മത്സരത്തിൽ ബുധനാഴ്ച ഒമാൻ യു.എസ്.എയെ നേരിടും.രണ്ട് കളിയിൽനിന്ന് ഒാരോ വീതം വിജയമാണ് നമീബിയയും യു.എ.എസ്.എയും സ്വന്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

