Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏകദിന പരമ്പര: ആശ്വാസ...

ഏകദിന പരമ്പര: ആശ്വാസ ജയം തേടി ഒമാന്‍

text_fields
bookmark_border
ഏകദിന പരമ്പര: ആശ്വാസ ജയം തേടി ഒമാന്‍
cancel

മ​സ്‌​ക​ത്ത്: ഐ.​സി.​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ലീ​ഗ് ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​മാ​ന്‍-​യു.​എ.​ഇ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ചൊ​വ്വാ​ഴ്ച അ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. ആ​ശ്വാ​സ ജ​യം തേ​ടി​യാ​ണ്​ ഒ​മാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച് യു.​എ.​ഇ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ക​രു​ത്ത്​ കാ​ട്ടി​യ ബാ​റ്റി​ങ്​ നി​ര ര​ണ്ടാം​ക​ളി​യി​ൽ മി​ക​വ്​ പ്ര​ക​ടി​പ്പി​ക്കാ​നാ​വാ​ത്ത​താ​ണ്​ ഒ​മാ​ന്​ തി​രി​ച്ച​ടി​യാ​യ​ത്. വ​രാ​നി​രി​ക്കു​ന്ന ച​തു​ർ​രാ​ഷ്ട്ര ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ​ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട​ണ​മെ​ങ്കി​ൽ ഒ​മാ​ന്​ ഇ​ന്ന്​ ജ​യം അ​നി​വാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു​​ത​ന്നെ ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ക​രു​ത്ത്​​കാ​ട്ടി മ​ത്സ​രം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നാ​കും ഒ​മാ​ൻ ശ്ര​മി​ക്കു​ക. എ​ന്നാ​ൽ അ​വ​സാ​ന മ​ത്സ​ര​വും ജ​യി​ച്ച്​ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ യു.​എ.​ഇ. ഫെ​ബ്രു​വ​രി 11 മു​ത​ലാ​ണ്​ ച​തു​ര്‍രാ​ഷ്ട്ര ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ്​ മ​സ്‌​ക​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഒ​മാ​ൻ, നേ​പ്പാ​ൾ, യു.​എ.​ഇ, അ​യ​ര്‍ലാ​ന്‍ഡ്​​എ​ന്നീ ടീ​മു​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 11ന് ​നേ​പ്പാ​ളി​നെ​തി​രെ​യാ​ണ് ഒ​മാ​ന്‍റെ ആ​ദ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC Cricket World Cup Leaguecricket
News Summary - ICC Cricket World Cup League: Oman seek consolation victory
Next Story