Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.സി.എ.ഐ മസ്കത്ത്...

ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം; മലയാളിയായ സംഗീത സുരേഷ്‌കുമാർ ചെയർപേഴ്സൺ

text_fields
bookmark_border
ഐ.സി.എ.ഐ മസ്കത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം; മലയാളിയായ സംഗീത സുരേഷ്‌കുമാർ ചെയർപേഴ്സൺ
cancel

മസ്കത്ത്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യുടെ മസ്കത്ത് ചാപ്റ്ററിന്റെ വാർഷിക യോഗം മസ്കത്തിൽ സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ മാനേജിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എറണാകുളം ആലുവ സ്വദേശിനിയായ സി.എ. സംഗീത സുരേഷ്‌കുമാർ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

വനിതാ അംഗങ്ങളുടെ എക്സലൻസ് സബ്-കമ്മിറ്റിയുടെ ചുമതലയും സംഗീത വഹിക്കും. വൈസ് ചെയർപേഴ്സണായി സി.എ ബദ്രി നാരായൺ സുബുദ്ധിയും, സെക്രട്ടറിയായി സി.എ ആശിഷ് സുബേദാറും, ട്രഷററും സ്പോൺസർഷിപ്പ് സബ്-കമ്മിറ്റി ലീഡുമായി സി.എ അഭിഷേക് ആർ. വൈശ്യയും തെരഞ്ഞെടുക്കപ്പെട്ടു.

ചാപ്റ്ററിന്റെ മുൻ ചെയർപേഴ്സണായിരുന്ന സി.എ ഉന്മേഷ് ഭോംഹേ അഡ്വൈസറായും ഐ.ടി, പി.ആർ, മീഡിയ, ലീഗൽ ആൻഡ് കോംപ്ലയൻസ് സബ്-കമ്മിറ്റി ലീഡായും പ്രവർത്തിക്കും. സി.എ ഗൗരവ് കപൂർ (സ്പോർട്സ് ആൻഡ് കൾചറൽ, സലാല സബ്-കമ്മിറ്റി ലീഡ്), സി.എ അജിൽ ജെയിംസ് കുര്യൻ (സി.പി.ഇ സബ്-കമ്മിറ്റി ലീഡ്), സി.എ ജയ ദുസേജ (മെമ്പർഷിപ്പ്, സ്റ്റുഡന്റ്സ് അഫയേഴ്സ് ആൻഡ് സുഹാർ സബ്-കമ്മിറ്റി ലീഡ്) എന്നിവരും പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടു. ഐ.സി.എ.ഐ മുൻ പ്രസിഡന്റ് സി.എ ചരൻജോത് സിംഗ് നന്ദ, സി.എ സാഹിൽ അറോറ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsicainew leadershipMuscat Chapter
News Summary - ICAI Muscat Chapter gets new leadership; Keralite Sangeetha Sureshkumar is Chairperson
Next Story