Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​സി.​എ.​ഐ...

ഐ.​സി.​എ.​ഐ മ​സ്ക​ത്ത്​ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഐ.​സി.​എ.​ഐ മ​സ്ക​ത്ത്​    ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ

മ​സ്ക​ത്ത്​ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

മ​സ്ക​ത്ത്​: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (ഐ.​സി.​എ.​ഐ) മ​സ്ക​ത്ത്​ ചാ​പ്റ്റ​ർ അ​വെ​ന്യൂ​സ് മാ​ൾ പ്ലാ​റ്റി​നം ഹാ​ളി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി റീ​ന ജെ​യി​ൻ മു​ഖ്യാ​തി​ഥി​യാ​യി. തി​രു​വാ​തി​ര​ക്ക​ളി, ചെ​ണ്ട​മേ​ളം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ചെ​യ​ർ​മാ​ൻ ജിം ​ജോ​സ​ഫ് ഇ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​നേ​ജി​ങ് ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജ് ഓ​ഫ് ബാ​ങ്കി​ങ് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വി​ശി​ഷ്ഠാ​തി​ഥി​ക​ൾ, അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. നാ​നൂ​റോ​ളം അം​ഗ​ങ്ങ​ൾ ഉ​ള്ള ഐ.​സി.​എ.​ഐ മ​സ്ക​ത്ത് ചാ​പ്റ്റ​ർ 2008 മു​ത​ൽ ഒ​മാ​നി​ൽ സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatonamICAI2023celebratedchapter
News Summary - ICAI Muscat Chapter celebrated Onam
Next Story