ഇബ്രി മലയാളി അസോ. ക്രിസ്മസ് -പുതുവൽസര ആഘോഷം
text_fieldsഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ (ഇമ) സംഘടിപ്പിച്ച ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾ ഇബ്രി വുമൺസ് ഹാളിൽ വർണാഭമായി നടന്നു. ഇമയുടെ രക്ഷാധികാരി ഡോ. ഉഷാറാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഹസൻ അധ്യക്ഷത വഹിച്ചു.
ഇബ്രിയിലെ മലയാളി അസോസിയേഷൻ അംഗങ്ങൾക്കൊപ്പം സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു. മാർഗംകളി ഉൾപ്പെടെയുള്ള നൃത്തനൃത്യങ്ങൾ, ഗാനാലാപനം, കായിക മത്സരങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് ചാരുത പകർന്നു.
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മലയാളികളെ ഒരുമിപ്പിക്കുന്ന സംഘടനയായ ഇമ, കുടുംബാന്തരീക്ഷത്തിൽ മലയാളത്തിന്റെ സാംസ്കാരിക പൈതൃകവും നാടിന്റെ ഓർമ്മകളും പുതുക്കിപ്പകർന്നുകൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. തനതായ രീതിയിൽ അവതരിപ്പിച്ച പരിപാടികൾ ഈ വർഷത്തെ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേറിട്ട മുഖം നൽകി.
പരിപാടികൾക്ക് ആർട്സ് കൺവീനർമാരായ അപർണ, അരുൺ എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് കൺവീനർമാരായ നിതിൻ, ജോസഫ് എന്നിവർ കായിക മത്സരങ്ങൾ ഏകോപിപ്പിച്ചു. പ്രിയ പ്രഭ അവതാരകയായി. സെക്രട്ടറി വത്സ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

