Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവർണാഭമായി ഇബ്രി മലയാളി...

വർണാഭമായി ഇബ്രി മലയാളി അസോസിയേഷൻ വാർഷികം

text_fields
bookmark_border
വർണാഭമായി ഇബ്രി മലയാളി അസോസിയേഷൻ വാർഷികം
cancel

ഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ (ഇമ) രണ്ടാം വാർഷികാഘോഷം അൽ നിബ്രാസ് ഹോട്ടലിൽ വിവിധ പരിപാടികളോടെ നടന്നു. രക്ഷാധികാരി ഡോ. ഉഷാറാണി ഉദ്ഘാടനം നിർവഹിച്ചു.

കക്ഷിരാഷ്ട്രീയ-മതഭേദങ്ങൾക്കതീതമായി ഇബ്രിയിലെ മലയാളികളെ ഒരുമിപ്പിക്കാനും പരസ്പര സഹായസഹകരണങ്ങൾക്ക് വേദിയൊരുക്കാനുമാണ് ഇമ രൂപീകരിച്ചതെന്ന് മുൻ പ്രസിഡന്റ് ജമാൽ ഹസൻ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് വിജയാശംസ നേർന്നു.

കുട്ടികൾക്കായുള്ള ചിത്രരചന മത്സരവും ആസ്റ്റർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ചിത്രരചന മത്സരത്തിന് വൈസ് പ്രസിഡന്റ് അരുൺ ദേവ്, ബാബു കൊരട്ടി, ശിഹാബ് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിനും രക്തദാന പരിപാടികൾക്കും പ്രസിഡന്റ് അരുൺ സുബ്രഹ്മണ്യവും, വിപിൻ വിൻസന്റും നേതൃത്വം നൽകി.

ഡോ. ഷൈഫ ജമാൽ നേതൃത്വം നൽകിയ സമാപന ചടങ്ങിൽ ഇബ്രിയിലെ ശ്രദ്ധേയ കലാകാരിയായ അജിത സുബ്രഹ്മണ്യത്തെ ആദരിച്ചു. ക്യു.ആർ കോഡോടുകൂടിയ ഇമയുടെ ഐഡി കാർഡിന്റെ പ്രകാശനം ഡോ. ഉഷാറാണി നിർവഹിച്ചു. ഡോ. ജമാൽ, ട്രഷറർ ജോസഫ്, പ്രസിഡന്റ് അരുൺ , ജോയിൻ സെക്രട്ടറി രജീഷ , സുനിൽകുമാർ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി വത്സ നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAnniversary DayIbri Malayali Association
News Summary - Ibri Malayali Association celebrates its anniversary in a colorful manner
Next Story