ഇബ്രി മലയാളി അസോസിയേഷൻ ഓണഘോഷം സംഘടിപ്പിച്ചു
text_fieldsഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ ‘ഒരുമയോടെ ഓണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇബ്രി മലയാളി അസോസിയേഷൻ രക്ഷാധികാരി ഡോ. ഉഷാറാണി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺ, മുൻ പ്രസിഡന്റ് ജമാൽ ഹസ്സൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അരുൺദേവ് സ്വാഗതവും സെക്രട്ടറി വത്സമ്മ നന്ദിയും പറഞ്ഞു.
ഇബ്രി ഇന്ത്യൻ സ്കൂളിലെ ആദ്യകാല പൂർവവിദ്യാർഥി ഡോ. ബിഷ്ണു വിശിഷ്ടാതിഥിയായി പങ്കെടുത്തു.വിഭവസമൃദ്ധമായ ഓണസദ്യക്ക് സുബ്രഹ്മണ്യൻ നേതൃത്വം നൽകി. ശബ്ദ-വെളിച്ച സംവിധാനങ്ങൾക്ക് സുനിൽ നേതൃത്വം നൽകി. ഡോ. ഷൈഫ കോഓർഡിനേറ്ററായും നിതിൻ പ്രകാശ്, ജോസഫ് മൈക്കിൾ എന്നിവർ കായിക മത്സരങ്ങളുടെ കോഓർഡിനേറ്റർമാരായും പ്രവർത്തിച്ചു.
യോഗേഷ്, പ്രമോദ്, പ്രവീൺ, മനീഷ്, ടിൻറു വേണുഗോപാൽ, നിതിൻ ദാസ്, ശിഹാബ്, ശിവദാസ്, അലിൻ, സാജുൾ, വിഷ്ണു എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. അത്തപ്പൂക്കളം, മാവേലിയുടെ വരവ്, കലാപരിപാടികൾ, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേ റി. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകാനും കുടുംബങ്ങളെ ഒരുമിപ്പിക്കാനും ഇത്തരം ആഘോഷങ്ങൾ സഹായിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

